മോദിയുടെ തനിനിറം വെളിച്ചത് കൊണ്ടുവരാന്‍ മാധ്യമങ്ങളെ വെല്ലു വിളിച്ചു കേജരിവാള്‍

ബാംഗ്ലൂര്‍  15 മാര്‍ച്ച് (ഹി സ): ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത്‌ .ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ തനിനിറം പുറത്തു കൊണ്ട് വരാന്‍ കേജരിവാള്‍ മാധ്യമങ്ങളെ വെല്ലു വിളിച്ചു . ബാംഗ്ലൂരില്‍ നടത്തിയ റോഡു ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക്‌ മുന്നില്‍ മാധ്യമങ്ങള്‍ മോദിയെ തുറന്നു കാട്ടണം എന്ന് കേജരിവാള്‍ .മോദിയെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ മാത്രം എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ നല്‍കുന്നത് ? എന്ന് അദ്ദേഹം ചോദിച്ചു . മാധ്യമങ്ങള്‍ക്കെതിരെ  നടത്തിയ പ്രസ്താവന മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അനിഷ്ട്ടം അദ്ദേഹത്തിന് സമ്മാനിച്ചു . മോദി യില്‍ നിന്നും മാധ്യമങ്ങള്‍ പണം പറ്റുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന . പിന്നീട് അപകടം മണത്തരിഞ്ഞു അദ്ദേഹം താന്‍ ഇത്തരം പ്രസ്തവാനകള്‍ നടത്തിയിട്ടില്ല എന്ന് അറിയിക്കുകയും എ എ പി വാര്‍ത്താ സമ്മേളനം നടത്തി കേജരിവാലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു . അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് എതിരെയാണ്  രംഗത്ത്‌ വന്നതെന്ന് എ എ പി . എന്നാല്‍ കേജരിവാളിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബി ഇ എ . ഇന്നത്തെ പ്രസ്താവനകള്‍ ഇക്കാര്യത്തില്‍ ആക്കം കൂട്ടി .

Add a Comment

Your email address will not be published. Required fields are marked *