മോദിയുടെ അങ്കത്തട്ട് നാളെ പ്രഖ്യാപിക്കും
ദില്ലി 12 മാര്‍ച്ച് (ഹി സ): ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ അങ്കത്തട്ട് പാര്‍ട്ടി നാളെ പ്രഖ്യാപിക്കും . അദ്ദേഹം എവിടെ മത്സരിക്കുന്നു എന്നത് ഭാരത രാഷ്ടീയം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . നാളെ ഇത് സംബന്ധിച്ച തീരുമാനത്തിന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ദില്ലിയില്‍ യോഗം ചേരും. രണ്ടിടങ്ങളില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .