മോദിയെ പിന്തുണച്ചു ഇ ശ്രീധരന്‍

ദില്ലി 8 മാര്‍ച്ച് (ഹി സ): ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ പിന്തുണച്ചു മെട്രോ മാന്‍ ഇ ശ്രീധരന്‍ . ഇപ്പോളത്തെ വലിയ പ്രശനം സാവധാനം തീരുമാനം എടുക്കുന്നു എന്നുള്ളതാണ് . വളരെ വേഗം നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യക്ക് ആവശ്യം മോദിക്ക് അതിനു കഴിയും- ശ്രീധരന്‍ പറഞ്ഞു എന്നാല്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാനും തയാറായില്ല . “അവര്‍ തങ്ങളുടെ ചിന്തകള്‍ക്ക് വേഗം പകരുമെന്ന് ഞാന്‍ വിചാരിക്കുന്നു” എന്ന് അദേഹം പറഞ്ഞു . ഗുജറാത്തില്‍ ധാരാളം വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് സല്വിയിലെയും വടോധരയിലെയും വ്യവസായ വ്കസനങ്ങളെ എടുത്തു അദ്ദേഹം പറഞ്ഞു . ഈ പ്രൊജെക്ടുകള്‍ വെറും 18 മാസം കൊണ്ടാണ് പൂര്‍ത്തിയായത് . ജപ്പാന്‍ – ഇന്ത്യ ബന്ധം മെച്ചപ്പെടുത്താനും ദില്ലി മെട്രോ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജപാന്‍ എംബസിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Add a Comment

Your email address will not be published. Required fields are marked *