മോദിയെ പിന്തുണക്കില്ല – മമത
കൊല്‍ക്കത്ത 7 മാര്‍ച്ച് (ഹി സ): പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപിക്കെതിരെ. തെരഞ്ഞെടുപ്പിന് ശേഷം എന്ത് സ്ഥിതിവിശേഷം ഉണ്ടായാലും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ പിന്തുണക്കാനില്ല എന്ന് മമത. അണ്ണാ ഡി എം കെ നേതാവ് ജയലളിതയെയോ ബി എസ് പി നേതാവ് മായാവതിയെയോ പിന്തുണച്ചാലും മോദിയെ പിന്തുണക്കില്ല എന്ന് അവര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു .താന്‍ കസെര മോഹിക്കുന്നില്ല . ജനങ്ങളെ ആണ് താന്‍ ശ്രദ്ധിക്കുന്നത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇത് . വാജ്പെയീ സര്കാരില് തങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് . രാജ്യത്തെ ശക്തമായ വ്യക്തിത്വങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനാവും എന്നും അവര്‍ പറഞ്ഞു . പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്നാ ചോദ്യത്തിന് സ്വന്തം പരിമിതികള്‍ അറിയാമെന്നും തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം തീരുമാനിക്കാം എന്നും എല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും മമത പറഞ്ഞു .