മോദി “ ആം ആദ്മി” വിരുദ്ധന്‍ – കേജരിവാള്‍

ss

ഗുജറാത്‌ 5 മാര്‍ച്ച് (ഹി സ): ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി കര്‍ഷക വിരുദ്ധനെന്നു ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍. അദ്ദേഹം സാധാരണ ജനങ്ങള്‍ക്ക്‌ എതിരെന്നും കേജരിവാള്‍ . ഗുജറാത്തില്‍ അനുമതിയില്ലാതെ പ്രചാരണം നടത്തിയതിനു പോലിസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷമാണ് ഈ ആരോപണം. രാധംപുരിലെ പോലിസ് സ്റ്റേഷനില്‍ 30 മിനുട്ട് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. ഗുജറാത്തിലെ 4 ദിവസത്തെ തെരഞ്ഞെടുപ്പു പര്യടനതിനെതിയതായിരുന്നു അദേഹം . മോഡിയുടെ ഗുജറാത്‌ മോഡല്‍ ഭരണവും വികസനവും കണ്ടു മനസിലാക്കുക എന്നതും കേജരിവാലിന്റെ അജണ്ടയില്‍ ഉണ്ട് . ഗുജറാത്തില്‍ പറയത്തക്ക വികസനമോന്നും ഇല്ല എന്നും കേജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു . ഇതിനെതിരെ മോഡിയുടെ അനുയായികള്‍ കരിങ്കൊടി കാണിച്ചതായും കേജരിവാള്‍ ആരോപിച്ചു . മോദി സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് . ഗുജറാത്‌ ബിസിനസുകാര്‍ക്ക് മാത്രം പറ്റിയ ഇടമാണ് – കേജരിവാള്‍ പറഞ്ഞു . മോദി പ്രസംഗങ്ങളില്‍ ഗുജറാത്ത് വികസനം പെരുപ്പിച്ചു പറയുകയാണ്‌ . തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം കേജരിവാള്‍ ലംഘിചെന്നും ആരോപണമുണ്ട് . മോഡിയുടെ ആരോപണങ്ങള്‍ കള്ളമെന്നു തെളിയിക്കുമെന്നും കേജരിവാള്‍ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *