ഷൂ മാക്കറിന്റെ നിലയില്‍ നേരിയ പുരോഗതി

ബര്‍ലിന്‍ മാര്ച് 13 (ഹി സ ): കഴിഞ്ഞ 72 ദിവസങ്ങളായി കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാര്‍ക്കരിന്റെ നിലയില്‍ നേരിയ പുരോഗതി.. അബോധാവസ്ഥയില്‍ നിന്നും ഉണര്വ്വിലെക്കുള്ള ലക്ഷണം കണ്ടു തുടങ്ങിയെന്നു ഷൂമിയുടെ ഭാര്യ കൊരിനയെ ഉദ്ധരിച്ചു കൊണ്ട് മാനേജര്‍ സബീനെ കീം  വെളിപ്പെടുത്തി.2013 ഡിസംബര്‍ 29 നു ആല്‍പ്സ് പര്‍വ്വത നിരയിലെ മേറിബെല്‍ റിസോര്‍ട്ടില്‍ സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ആല്‍പ്പന്‍ സിറ്റിയിലെ ഗ്രനോബില്‍ ആശുപത്രിയിലാണ് ഷൂമിയെ ശുശ്രൂശിക്കുന്നത്. ഗ്രനോബില്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരുടെ വിലമതിക്കാനാവാത്ത സേവനം ഷൂമിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് കീം പറഞ്ഞു. 19 കൊല്ലത്തെ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ നിന്ന് 2012 ലാണ് ഷൂ മാര്‍ക്കര്‍ വിരമിച്ചത്.

Add a Comment

Your email address will not be published. Required fields are marked *