പാട്ട് പാടി വീണ്ടും മനോജ്‌

mANOJ-27-2

കൊച്ചി മാര്‍ച്ച്‌ 7 (ഹി സ );നീണ്ട ഇടവേളയ്ക്ക് ശേഷം മനോജ്‌ കെ ജയന്‍പിന്നണി ഗാനരംഗത്തേക്ക്. സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍അനില്‍ ജോന്സനിന്റെ സംഗീതത്തിലാണ് മനോജ്‌ വീണ്ടും പാടുന്നത്. പ്രശസ്തകര്‍ണാടക സംഗീതജ്ഞരായ ജയവിജയന്മാരില്‍ ജയന്റെ മകനായ മനോജ് ചെറുപ്പകാലം മുതല്‍ സംഗീതം അറിഞ്ഞു വളര്ന്നയാലാണ്. എന്നാല്‍ അഭിനയത്തിന്റെ വഴി തെരെഞ്ഞെടുക്കുംപോഴും മനോജ്‌ കെ ജയന്റെ മനസ്സില്‍ ഈണം മറക്കാതെ ഉണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമ പിന്നണി ഗാന രംഗത്തേക്ക് എത്തിയതിന്റെ ആവേശത്തിലാണ് മനോജ്‌ കെ ജയന്‍. സുരേഷ് ഗോപി നായകനായ സായ്വര്‍തിരുമേനി എന്ന സിനിമയിലാണ് ആദ്യമായി പാടിയത്. സിനിമയിലെ താ തകഎന്ന തുടങ്ങുന്ന ഗാനമാണ് മനോജ്‌ പാടുന്നത്. കഴിഞ്ഞവര്‍ഷം പ്രണയമല്‍ഹാര്‍ എന്നൊരു ആല്‍ബത്തിനുവേണ്ടി പാടിയെങ്കിലുംസിനിമയ്ക്ക് വേണ്ടി പാട്ടു പാടിയിരുന്നില്ല.

Add a Comment

Your email address will not be published. Required fields are marked *