കെട്ടിട ദുരന്തം : മരണം 6 ആയി

മാന്‍ഹട്ടന്‍ 13 മാര്‍ച്ച് (ഹി സ): മാന്ഹാട്ടനില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 8 നു ഉണ്ടായ കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ ആറായി. അറുപതോളം പേര്‍ക്ക് പരിക്കേറ്റു . പ്രകൃതിവാതക ചോര്‍ച്ചയെ തുടര്‍ന്ന് കെട്ടിടത്തിനു തീ പിടിക്കുകയും പിന്നീട് തകര്‍ന്നു വീഴുകയും ആയിരുന്നു . രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നു . കൂടുതല്‍ പേരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കിഴക്കന്‍ മാന്ഹാട്ടനിലാണ് സംഭവം . അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തം എന്ന് മേയര്‍ ബില്‍ ദേ ബ്ലാസിയോ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *