റഡാരില്‍ നിന്ന് മറഞ്ഞ ശേഷം വിമാനം 4 മണിക്കൂര്‍ പറന്നു എന്ന ആരോപണം മലേഷ്യ നിഷേധിച്ചു
മലേഷ്യ 13 മാര്‍ച്ച് (ഹി സ): റഡാരില്‍ നിന്ന് മറഞ്ഞ ശേഷം മലേഷ്യന്‍ വിമാനം 4 മണിക്കൂര്‍ പറന്നു എന്ന വാള് സ്ട്രീറ്റ് ജേണലിന്റെ പ്രസ്താവന മലേഷ്യ നിഷേധിച്ചു. മലേഷ്യന്‍ ഡിഫെന്‍സ് മന്ത്രി ആണ് ആരോപണങ്ങള്‍ നിഷേധിച്ചത് .റോള്‍സ് റോയ്സ് എന്‍ജിനുകള്‍ റഡാറില്‍ നിന്ന് വേര്‍പെട്ടു പോയാലും സ്വയമേവ സന്ദേശങ്ങള്‍ അയക്കും എന്നും മന്ത്രി പറഞ്ഞു .ബോയിംഗ് 777 ആണ് ഈ വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് . വിമാനം കാണാതെ ആയിട്ട് ഇന്ന് അഞ്ചു ദിവസം പിന്നിട്ടു. ഇപ്പോഴും അതെ കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ് . 239 യാത്രക്കാരുമായി ക്വാലാ ലാംപൂരില് നിന്നും ബീജിംഗിലേക്ക് പോയ വിമാനത്തില്‍ 5 പേര് ഇന്ത്യക്കാരാണ് . 12 രാജ്യങ്ങളിലെ കപ്പലുകളും വിമാനങ്ങളും ഇതിനായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് .