കേരളത്തിന്റെ വായു ഗുണനിലവാരം രാജ്യത്തിനാകെ പകർത്താവുന്നതാണ്. ഡൽഹിയിലെ ജീവിതം ദീപാവലിക്ക് ശേഷം കൂടുതൽ ദുസ്സഹമായതോടെ ബദൽ മാര്ഗങ്ങള് അന്വേഷിക്കുകയാണ് സർക്കാരും വിവിധ സംവിധാനങ്ങളും ജനജീവിതം അംഗീയറ്റം ദുരിത പൂര്ണമായിരിക്കുന്നു , കേരളത്തെ കണ്ടു പഠിക്കാൻ ഡൽഹി നിവാസികളെ കേരളം സ്വാഗതം ചെയ്യുകയാണ്. മാലിന്യ സംസ്കരണത്തിൽ കേരളം പിന്തുടരുന്ന മാതൃകകൾ സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫലപ്രദമായി നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങൽ ഇവയൊക്കെയാണ് കേരളത്തിൽ ശുദ്ധവായു ഉറപ്പുവരുത്തുന്നത്. ഡേല്‍ഹിയില്‍ വായുമലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല് (ജി.ആര്‍.എ.പി-4) അനുസരിച്ചുള്ള നടപടികള്‍ ഡിസംബർ രണ്ടുവരെ തുടരാൻ നിർദേശിച്ച് സുപ്രീം കോടതി. സ്‌കൂളുകളെയും കോളേജുകളെയും ഈ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) യോഗത്തില്‍ ജി.ആര്‍.എ.പി മൂന്നിലേക്കോ രണ്ടിലേക്കോ ചുരുക്കികൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിഷലിപ്തമായ അന്തരീക്ഷ മലിനീകരണത്തിനിടയിൽ ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ പ്രവേശിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഗാന്ധി മുൻപ് പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. വയനാട്ടിലെ കാലാവസ്ഥയോട് താരതമ്യം ചെയ്തുകൊണ്ടാണ് ഡല്‍ഹിയിലെ കടുത്ത വായൂമലിനീകരണത്തില്‍ അവര്‍ ആശങ്ക പങ്കുവെച്ചത്. എല്ലാതരത്തിലും വിഷപ്പുക നിറഞ്ഞിരിക്കുന്ന രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജനജീവിതം ഗുരുതര ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ദിവസങ്ങളായി വായുമലിനീകരണ സൂചിക അപകടകരമായ നിലയിലാണ്. സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു, സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക് വീട്ടിൽനിന്ന് ജോലി ചെയ്യാൻ അനുമതി നൽകി, വാഹനങ്ങൾ റോഡിലിറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ജീവിതം, തൊഴിൽ എന്നിവയെല്ലാം തടസ്സപ്പെട്ടു.
ഡൽഹിയും സമീപ പ്രദേശങ്ങളും കടുത്ത വായുമലിനീകരണത്തിനെതിരെ പൊരുതുമ്പോൾ വായു ഗുണനിലവാര സൂചികയിൽ കേരളം ഏറെ മുന്നിലാണ്. മികച്ച ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ എട്ട് നഗരങ്ങളുടെ പട്ടികയിൽ തൃശൂരും ഉൾപ്പെട്ടിട്ടുണ്ട്. -‘നല്ല വായു ഗുണനിലവാരം’ എന്ന വിഭാഗത്തിലാണ് തൃശൂർ. സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫലപ്രദമായി നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങളാണ് കേരളത്തിൽ ശുദ്ധവായു ഉറപ്പുവരുത്തുന്നത്. പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കത്തിക്കുന്നത് ഫലപ്രദമായി തടയാനായിട്ടുണ്ട്. ജൈവമാലിന്യങ്ങളുടെ സംസ്‌കരണവും ശാസ്‌ത്രീയമായി നടക്കുന്നു. ഇതാണ് വായു ഗുണനിലവാരത്തിൽ കേരളത്തെ മുന്നിലെത്തിക്കുന്നത്. കേരളത്തിന്റെ ഈ മാതൃക രാജ്യത്തിനാകെ പകർത്താവുന്നതുമാണ് കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണ രീതികളിൽ പഠനവും ഉത്പന്ന വികസനവും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഇതിനുണ്ടെന്നോർക്കണം. പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ച് ഇപ്പോൾ രംഗത്തെത്തിയത് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയാണ്.
ഡല്‍ഹിയില്‍ ജി.ആര്‍.എ.പി നാലും മൂന്നും നടപടികള്‍ ഒരുമിച്ച് നടപ്പിലാക്കുന്ന കാര്യം വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ (സിഎക്യുഎം) ആലോചിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതില്‍ കടുത്ത വീഴ്ച ഉണ്ടായതായി സുപ്രീം കോടതി വിമർശിച്ചു. ട്രക്കുകള്‍, മറ്റ് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഡല്‍ഹിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ പാളിച്ചകളുണ്ടായെന്ന് കോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വ്യക്തമാക്കി. ജി.ആര്‍.എ.പി-നാല് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണിതെന്നും കോടതി പറഞ്ഞു.
വീഴ്ച സംബന്ധിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും സിഎക്യുഎം സുപ്രീം കോടതിയെ അറിയിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് ജി.ആര്‍.എ.പി-നാല് നിലവിൽവരുന്നതോടെ തൊഴില്‍ ഇല്ലാതാകുമ്പോള്‍ നല്‍കാന്‍ നീക്കിവെച്ച തുക നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ക്ഷേമപദ്ധതികള്‍ തടസ്സമില്ലാതെ തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഉപഗ്രഹ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ നാല് മണിക്ക് ശേഷം കാര്‍ഷികാവിശഷ്ടങ്ങള്‍ കത്തിക്കാന്‍ പഞ്ചാബ് അധികൃതര്‍ ആവശ്യപ്പെട്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനേപ്പറ്റിയും സുപ്രീം കോടതി പരാമര്‍ശിച്ചു. മാധ്യമ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കര്‍ഷകര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളാണ് ജി.ആര്‍.എ.പി അഥവാ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍. ജി.ആര്‍.എ.പി നാല് നിലനിൽക്കുമ്പോൾ ട്രക്കുകള്‍ക്കും മറ്റ് അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമുണ്ട്.
വായുമലിനീകരണത്തിൽ ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യ തലസ്ഥാനമാണ് ഡൽഹി. വായു ഗുണനിലവാര സൂചിക 450 പിന്നിട്ടതോടെ തലസ്ഥാനത്തെയും പരിസരത്തെയും ജനങ്ങൾ ഗ്യാസ് ചേംബറിൽ അകപ്പെട്ട നിലയിലാണ്. സൂചിക പൂജ്യംമുതൽ 50 വരെയാണ് ശുദ്ധവായുവെന്ന് പരിഗണിക്കുന്നത്, 51 മുതൽ 100 വരെ തൃപ്തികരവും 101– 200 വരെ മിതനിലവാരവും. 201നും 300നും ഇടയിൽ വൃത്തിഹീനവുമാണ്. 301– 400 അതീവ വൃത്തിഹീനവും 401‑ 500 അപകടകരമായ മലിനീകരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിൽ അഞ്ചാംസ്ഥാനം വായുമലിനീകരണത്തിനാണ്. വർഷംതോറും ഏകദേശം 10 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നതോടൊപ്പം ശരാശരി ആറര ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. വായു ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് മുൻനിരയിലാണ് ദീർഘകാലമായി ഡൽഹി. ഡൽഹി മാത്രമല്ല, രാജ്യത്തെ പല നഗരങ്ങളും മലിനീകരണത്തിൽ മുന്നിലാണ്. എസ് ആൻഡ് വി ഗ്ലോബൽ മൊബിലിറ്റി വെബ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 100 നഗരത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ 39 നഗരവും ഇന്ത്യയിലാണ്. തൊട്ടുപിന്നിൽ ചൈനയും പാകിസ്ഥാനും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഉത്തരേന്ത്യയിലെ പല നഗരങ്ങളിലെയും വായു ഗുണനിലവാര സൂചിക 350നു മുകളിലാണ്. ഡൽഹിയിൽ ചൊവ്വാഴ്‌ചത്തെ സൂചിക 460നു മുകളിലാണ്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സർവനിയന്ത്രണവും മറികടന്ന് പടക്കം പൊട്ടിച്ചതോടെയാണ് ഡൽഹിയിലെ മലിനീകരണം വിനാശകരമായ നിലയിലെത്തിയത്. രാജ്യഭരണത്തിന്റെ സിരാകേന്ദ്രത്തിൽ വായുമലിനീകരണം തടയുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലെ എഎപി സർക്കാരിനെ കുറ്റപ്പെടുത്തുന്നതല്ലാതെ തലസ്ഥാനത്തിന്റെ യഥാർഥ അധികാരം കൈയാളുന്ന മോദി സർക്കാർ, വർഷങ്ങളായി നിലനിൽക്കുന്ന വായുമലിനീകരണപ്രശ്‌നം പരിഹരിക്കാൻ ശാസ്‌ത്രീയമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പഞ്ചാബിലെ കർഷകർ വിളവെടുപ്പിനുശേഷം വൈക്കോൽ കത്തിക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് കേന്ദ്രസർക്കാരും ബിജെപിയും. എന്നാൽ പഞ്ചാബിൽ മാത്രമല്ല, ഹരിയാനയിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും കർഷകർ വിളവെടുപ്പിനുശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നുണ്ട്. വാഹനപ്പെരുപ്പവും അശാസ്‌ത്രീയ നിർമാണങ്ങളും ഉത്തരേന്ത്യൻ വീടുകളിൽ പാചക ഇന്ധനമായി ഉണക്കിയ ചാണകം ഉപയോഗിക്കുന്നതും വായുമലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. വിഷവായുവിൽ അഞ്ചിലൊന്നും ചാണകം കത്തിക്കുന്നതുകൊണ്ടാ
ണെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമായിരുന്നു. വായുമലിനീകരണത്തിന് പഞ്ചാബിലെ കർഷകരെമാത്രം പഴിക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. വിളവെടുപ്പിനുശേഷമുള്ള അവശിഷ്ടങ്ങൾ ശാസ്‌ത്രീയ രീതിയിൽ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവന്നാൽ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകും. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാനും ഇലക്‌ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനും സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതും പ്രധാന കാരണമാണ്. അതോടൊപ്പമാണ് ദീപാവലിപോലുള്ള ആഘോഷവേളകളിൽ പടക്കംപൊട്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം.വായുവിന്റെ ഗുണനിലവാരം മോശമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒന്നോ അതിലധികമോ അംഗങ്ങൾ തൊണ്ടവേദന, ചുമ, ശ്വാസകോശ രോഗങ്ങളാൽ കഷ്‌ടത അനുഭവിക്കുന്നു. വായുമലിനീകരണപ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരഭരണ സംവിധാനവും അടിയന്തരമായി ആവിഷ്കരിക്കണം.
കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണ രീതികളിൽ പഠനവും ഉത്പന്ന വികസനവും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഇതിനുണ്ടെന്നോർക്കണം. ശാസ്ത്രീയവും സുസ്ഥിരവുമായ വേസ്റ്റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കമ്പോസ്റ്റിങ് പ്രക്രിയയ്ക്ക് പരിസ്ഥിതി സൗഹാര്‍ദ പരിഹാരവുമായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി. ‘ജൈവം’ എന്ന പേരിലാണ് ഉത്പന്നം വികസിപ്പിച്ചിരിക്കുന്നത്.
ഇതിന്‍റെ നിര്‍മ്മാണത്തിനും ഉപയോഗത്തിനുമായി എന്‍ഐഐഎസ്ടി ആഗ്സോ അഗ്രോസോള്‍ജിയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി നോണ്‍ എക്സ്ക്ലുസീവ് ലൈസന്‍സ് വ്യവസ്ഥയില്‍ ധാരണാപത്രം ഒപ്പിട്ടു.
വീടുകളില്‍ ഉപയോഗിക്കുന്ന കമ്പോസ്റ്റിംഗ് ബിന്നുകളിലും നഗരങ്ങളില്‍ ഉപയോഗിക്കുന്ന ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ യൂണിറ്റുകളിലും വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റുകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും. മാലിന്യം വളരെ വേഗത്തില്‍ കമ്പോസ്റ്റായി മാറ്റി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രയോജനം.
വലിയ തോതിലുള്ള കമ്പോസ്റ്റിംഗ് പ്രക്രിയയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മീഥേന്‍, നൈട്രസ് ഓക്സൈഡ് പോലുള്ള പരിസ്ഥിതി സൗഹൃദമല്ലാത്ത വാതകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുന്നതിനും കമ്പോസ്റ്റിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ പ്രക്രിയയിലൂടെ സാധിക്കുമെന്ന് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. നഗരത്തിലെ മാലിന്യ സംസ്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഐഐഎസ്ടിയിലെ എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാര്‍ ബി യുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ‘ജൈവം’ വികസിപ്പിച്ചത്.
2018-ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരം ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രധാനമായും കമ്പോസ്റ്റിംഗും അനേറോബിക് ഡൈജഷനും (വായുരഹിത ദഹനം) വഴിയാണ്. കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പൊതുവായ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലും ഇല്ലാത്തതിനാല്‍ ഗാര്‍ഹികമായി ഉപയോഗിക്കുന്ന എയ്റോബിക് കമ്പോസ്റ്റിംഗ് പോലുള്ള വികേന്ദ്രീകൃത സമീപനങ്ങളാണ് പലപ്പോഴും സ്വീകരിക്കുന്നത്.
എയ്റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയയില്‍ ബാക്ടീരിയ, ഫംഗസ് അല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്ന ഇനോകുലം എന്ന് വിളിക്കുന്ന മൈക്രോബയല്‍ പ്രയോഗം നടത്താറുണ്ട്. ഇനോക്കുലയുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുക എന്നത് ഈ പ്രക്രിയയിലെ വെല്ലുവിളിയാണ്.
ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഇനോകുലവുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ജൈവ’ത്തിന് ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഉപയോഗിക്കുന്ന എല്ലാ ബാക്ടീരിയകളും സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ‘ജൈവം’ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് എഫ് സിഒ മാനദണ്ഡം പാലിക്കുന്നതും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഫലപ്രദവുമാണ്. മാത്രവുമല്ല സസ്യങ്ങള്‍ക്കുണ്ടാകുന്ന കീടബാധകള്‍ പ്രതിരോധിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.
‘ജൈവ’ത്തിന്‍റെ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. മുനിസിപ്പല്‍ ജൈവമാലിന്യങ്ങള്‍, ഇറച്ചി യൂണിറ്റുകള്‍, ഹോട്ടല്‍, റെസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള മാലിന്യങ്ങളുടെ കമ്പോസ്റ്റിംഗ് സമയം 15 മുതല്‍ 20 ദിവസങ്ങള്‍ വരെ കുറയ്ക്കുന്നതിന് ഇതിലൂടെ സാധിച്ചു.
കമ്പോസ്റ്റിംഗ് ദൈര്‍ഘ്യം കുറയ്ക്കുന്നതിനും വന്‍തോതിലുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ‘ജൈവം’ വഴിവയ്ക്കും