എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ മുൻപ്രസിഡന്റും സെക്രട്ടറിയും ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് എം.ഡിയുമായ അമ്പലംമുക്ക് അഖിൽ ജ്യോതിയിൽ സി.എസ്.സുജാതൻ (അമ്പിളി, 63) നിര്യാതനായി. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. അഖിൽ റിസോർട്ട് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലംമുക്ക് യൂണിറ്റ് മുൻ പ്രസിഡന്റും പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റുമായിരുന്നു. സംസ്കാരം: ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.