Skip to content

  • Home
  • About
  • About Trivandrum
  • Contact

ശബരിമല:പോലീസുകാർക്ക്നല്ലനടപ്പിനുള്ള തീവ്രപരിശീലനം.

Editor, November 27, 2024November 27, 2024

ശബരിമല: പതിനെട്ടാം പടിയിൽനിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക്നല്ലനടപ്പിനുള്ള തീവ്രപരിശീലനം. എന്നാൽ പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ പോലീസുകാരാണ് ഫോട്ടോ എടുത്തത്.

allianz-education-kottarakkara

ശബരിമലയിലെ ജോലിയിൽ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നൽകുക. തുടർ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആചാരലംഘനമാണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാർ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞു. അവിടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഇത്തരം കാര്യങ്ങൾ അറിയണമെന്നാണ് ഉന്നതവൃത്ത ഭാഷ്യം.

തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞുനിൽക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. എഡിജിപി സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുള്ള കെഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് എഡിജിപി വ്യാഴാഴ്ച്ച ഹൈക്കോടതിയിൽ സമർപ്പിക്കും

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes