പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു.
നെഗോഷ്യബ്ള്‍ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.
അടുത്ത വർഷത്തെ ‘ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവർഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ള മാസം സെപ്റ്റംബർ ആണ്.
ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടർ ബി ആർ അംബേദ്കർ ജയന്തിയും വിഷുവും ഒരു ദിവസമാണ്.
2025 ലെ അവധി ദിവസങ്ങള്‍ ചുവടെ
ജനുവരി മാസത്തെ അവധി ദിനങ്ങള്‍
മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായർ
*ഫെബ്രുവരി മാസത്തെ അവധി *
ശിവരാത്രി: ഫെബ്രുവരി – 26 – ബുധൻ
മാർച്ച് മാസത്തെ അവധി
ഈദ്-ഉല്-ഫിത്തർ: മാർച്ച് – 31 – തിങ്കള്‍
ഏപ്രില്‍ മാസത്തെ അവധി ദിനങ്ങള്‍
ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആർ അംബേദ്കർ ജയന്തി, പെസഹ വ്യാഴം- 17 – വ്യാഴം, ദുഃഖ വെള്ളി- 18- വ്യാഴം, ഈസ്റ്റർ – 20- ഞായർ
മേയ് മാസത്തെ അവധി
മേയ് ദിനം: 01 – വ്യാഴം
ജൂണ്‍ മാസത്തെ അവധി ദിവസങ്ങള്‍
ഈദുല്‍- അദ്ഹ (ബക്രീദ്): 06 – വെള്ളി
ജൂലൈ മാസത്തെ അവധി ദിവസങ്ങള്‍
മുഹറം: 06- ഞായർ
കർക്കടക വാവ്: 24 – വ്യാഴം
ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങള്‍
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങള്‍
ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായർ
ശ്രീകൃഷ്ണ ജയന്തി: 14 – ഞായർ
ശ്രീനാരായണഗുരു സമാധി: 21- ഞായർ
ഒക്ടോബറിലെ അവധി ദിനങ്ങള്‍
മഹാനവമി: 01 – ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കൾ
ഡിസംബറിലെ അവധി ദിനങ്ങള്‍
ക്രിസ്മസ് : 25 – വ്യാഴം