ജില്ലയിലെ മുഴുവന്‍ സബ് രജിസ്ട്രാറോഫീസുകളില്നിന്നും ആധാരങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഡിജിറ്റൈസേഷന് പദ്ധതിയിലൂടെ ഓണ്‍ലൈന്‍ വഴി അപേക്ഷകര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഇന്ന്്് ഒമ്ബത് മണിക്ക് തലശ്ശേരിയില്‍ രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും.തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. തലശ്ശേരി നഗരസഭ ചെയര്പേഴ്സന് കെ.എം. ജമുനാ റാണി മുഖ്യാതിഥിയാവും.