വനിത ട്വന്റി20 ലോകകപ്പിൽ കന്നിക്കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്സാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്മേരി മെയ്റാണ് ഇന്ത്യയെ തകര്‍ത്തത്. സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ, ന്യൂസിലൻഡ് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞു. 14 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.