vതിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ നാലിന് തുടക്കമാകുമെന്ന് ദി ഒക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.
സി ബി എസ് ഇ ക്ക് വേണ്ടി
തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മണക്കാട് ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നാലിന് രാവിലെ 9 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
തിരുവനന്തപുരം ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു അടുത്തിടെ കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും വേദിയായത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 45 സി ബി എസ് ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 6 ന് സമാപിക്കും.l