[10:52 am, 2/10/2024] Pr Dileep: ദഹിക്കാതെ പോയഊണ് എന്നൊരു അദ്ധ്യായമുണ്ട് സഖാവ് കുഞ്ഞനന്തന്റെ ‘ഒളിക്യാമറകൾ പറയാത്തത് ‘ എന്ന ആത്മകഥയിൽ.
അതിൽ പിണറായി വിജയൻ കേരളമങ്ങോളമിങ്ങോളം എസ് ഫ് ഐ കാരെ കൊണ്ടും ഡി വൈ ഫ് ഐ കാരെക്കൊണ്ടും സ്വാശ്രയ വിരുദ്ധ സമരം ചെയ്യിപ്പിക്കുകയും
സ്വാശ്രയ സമരത്തിൽ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത പിണറായിയുടെ കാപട്യം തുറന്നു കാണിക്കുന്നുണ്ട്.
അതിൽ അദ്ദേഹെമെഴുതുന്ന നേരനുഭവത്തിലൂടെ കടന്നു പോയാൽ പിണറായി കുട്ടി സഖാക്കളേയും കേരള ജനതയേയും നൈസായി വിഢികളാക്കിയത് തിരിച്ചറിയാം…
പിണറായിയുടെ മകൾ വീണക്ക് ഐ.ടി. വിഷയത്തിൽ എഞ്ചി നിയറിങ്ങിന്ന് ചേരണമെന്ന് കലശലായ ആഗ്രഹമുള്ള കാലം. മെറിറ്റിൽ സീറ്റ്
ലഭിക്കാനുള്ള മാർഗ്ഗമില്ല, കോലിയക്കോട്ട് കൃഷ്ണൻ നായർ വഴി സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം വിഫലമായി.എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖാന്തരം ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെടുന്നു .
കോയമ്പത്തൂർ അമൃതാ എഞ്ചിനിയറിംഗ് കോളേജിൽ പ്രവേശനം ലഭിക്കാൻ അമ്മയെ സ്വാധീനിക്കുന്നു.
ജാതിമതശക്തികളുടെയും പുത്തൻ സാമ്പത്തിക ശക്തികളുടെയും സമ്മർദത്തിൽ സ്വാശ്രയ കോളേജുകൾ തലങ്ങും വിലങ്ങും
അനുവദിച്ചതിനെതിരെ എസ്.എഫ്.ഐ –
ഡിവൈഎഫ്ഐ നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചിതറിത്തെറിച്ച ചോരയും അന്തരീക്ഷത്തിൽ നിലനിന്നിരുന്നു.
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലം.
പിണറായിയുടെ മകൾ വീണക്കുവേണ്ടി ലക്ഷപ്രഭുക്കന്മാരുടെ മക്കൾക്കുമാത്രം പ്രവേശിക്കാൻ കഴിയുന്ന സ്ഥാപനം, അവിടെ വീണയെ ചേർത്താൽ വലിയ വിമർശനങ്ങൾ ഉയർന്നു വരില്ലേ എന്ന ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ മറുപടി “നിങ്ങൾ അതൊന്നും നോക്കേണ്ടാ ” പിണറായിയുടെ ആജ്ഞ .
എ.കെ.ജി. സെന്ററിലെ ഫോണിൽ നിന്ന് ബർലിൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ഫോണിൽ സംസാരിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ മറു ഭാഗത്തുനിന്ന് ക്യാപ്റ്റന്റെ നീണ്ട ചിരി. “കുഞ്ഞനന്തൻ നായരേ നിങ്ങൾ പാർട്ടിക്കാർ സ്വാശ്രയ കോളേജിന് എതിരല്ലേ? എസ് എഫ് ഐ പിള്ളേരുടെ സമരം ഇനിയും തീർന്നില്ലല്ലൊ, പിണറായി അത്തരം കോളേജിൽ മകളെ ചേർക്കുമോ? നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചിട്ടു തന്നെയാണോ എന്നോട് സംസാരിക്കുന്നത് ” പിന്നീട് കൃഷ്ണൻ നായർ മറിച്ചൊന്നും പറഞ്ഞില്ല.
അമ്മ ഇപ്പോൾ വിദേശത്താണുള്ളതെന്നും ബന്ധപ്പെട്ടു നോക്കാമെന്നും ക്യാപ്റ്റന്റെ മറുപടി. അന്നു വൈകുന്നേരം ക്യാപ്റ്റൻ കൃഷ്ണൻ നായരെ വിളിച്ചു. എല്ലാ തിരക്കുകളും മാറ്റി വെച്ച് ഈ ആവശ്യത്തിനായി പലരേയും ബന്ധപ്പെടുകയായിരുന്നു. അല്പസമയം കഴിഞ്ഞ് ക്യാപ്റ്റന്റെ ഫോൺ വിളി “നിങ്ങൾ 2000 ജൂലായ് 19ന് രാവിലെ പത്തു മണിക്ക് കോയമ്പത്തൂർ അമൃതാ എഞ്ചിനിയറിംഗ് കോളേജിൽ കുട്ടിയെയും കൂട്ടി എത്തണം.
ഞാൻ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.കോളേജിന്റെ കോ ഓർഡിനേറ്റർ പ്രൊഫസർ പരമേശ്വരനെ കണ്ടാൽ മതി, എല്ലാ കാര്യങ്ങളും ഏർപ്പാടു ചെയ്തിട്ടുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ പിണറായിക്ക് ആശ്വാസമായി .
അന്നു തന്നെ കോയമ്പത്തൂരിലേക്ക് പോകുന്നതിന് 5 എ.സി ടിക്കറ്റുകൾ ബുക്കു ചെയാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമർജൻസി കോട്ടയിൽ 3 ടിക്കറ്റുകൾ ഷോർണ്ണൂരിലേക്ക് കിട്ടി.പിണറായി, ഭാര്യ കമല, മകൾ വീണ, ഞാൻ, പിണറായിയുടെ ഗൺമാൻ
എന്നിവർ ജൂലായ് 18ന് രാത്രി യാത്ര തിരിച്ചു.
പിണറായി ട്രെയിനിൽ അപ്പർ ബർത്തിൽ. കമലയും വീണയും ലോവർ ബർത്തുകളിൽ .
എനിക്കും ഗൺമാനും ബർത്തില്ല.
ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ജനതാദൾ നേതാവ് സി.കെ.നാണു , ബുദ്ധിമുട്ടുന്ന എന്നെ കണ്ടു. അദ്ദേഹം ടി.ടി.ഇയെ കണ്ടു ഷോർണ്ണൂരിലേക്ക് ഒരു ബർത്ത് തരപ്പെടുത്തി തന്നു. “എനിക്ക് ബർത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേ ഇല്ല”.അദ്ദേഹത്തിന്റെ ആവശ്യത്തിനാണ് ഞാൻ പോകുന്നത് എന്ന ചിന്തയെങ്കിലും അദ്ദേഹത്തിനുണ്ടാകേണ്ടതായിരുന്നു. എനിക്കൊരു തരം ആത്മനിന്ദയാണ് തോന്നിയത്. ഞാനെന്തിന് ഇങ്ങനെയൊരാളെ സഹായിക്കണം..
ഞങ്ങൾ പുലർച്ചെ ഷോർണ്ണൂരിലെത്തി, മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു
നമുക്കൊരു ടാക്സി പിടിച്ച് ഗസ്റ്റ് ഹൗസിലേക്കോ പാർട്ടി ഓഫീസിലേക്കോ പോകാമെന്ന് ഞാൻ പറഞ്ഞു.”ഓ അതൊന്നും നിങ്ങൾ ആലോചിക്കേണ്ട, അതിനെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട് “. പിണറായി പറഞ്ഞു. റയിൽവെ സ്റ്റേഷൻ കവാടത്തിൽ ഒരാൾ പിണറായിയെ കണ്ടപ്പോൾ തൊഴുതു വണങ്ങി
3 ആഡംബര കാറുകൾ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു. ഒന്നിന്റെ നമ്പർ 5008
കാറുകൾ വൻ ബിസിനസ്സുകാരനും വ്യവസായിയുമായ വരദരാജന്റെതായിരുന്നു.
ഞങ്ങൾ പാലക്കാട് വിക്റ്റോറിയ കോളേജിന് സമീപത്തുള്ള ഗസ്റ്റ് ഹൗസിലെത്തി.
സ്വീകരിക്കാൻ പരിചാരകന്മാരുടെ പട തന്നെയുണ്ട്.അതെ കാറിൽ കോയമ്പത്തൂരിലെ അമൃതാ ഇൻസ്റ്റി റ്റ്യൂട്ടിലെക്കു പോയി.
പത്തു മണിയോടെ എട്ടിമടയിലുള്ള കോളേജിലെത്തി.
കോളേജിന്റെ കോ ഓർഡിനേറ്റർ പ്രൊഫസർ സി.പരമേശ്വരൻ ഞങ്ങളെ സ്വീകരിച്ചു. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രൊ.പരമേശ്വരൻ സ്വകാര്യമായി പറഞ്ഞു. “എൻട്രൻസ് ടെസ്റ്റ് എന്ന ഒരു നടപടിക്രമം ഇവിടെയുണ്ട്, അതിന്റെ മാർക്കു കൂടി കണക്കിലെടുത്താണ് അഡ്മിഷൻ നൽകുന്നത്, വെറും ഒരു ഫോർമാലിറ്റി. കുട്ടിക്ക് എഴുതിക്കൂടേ?” ഇതു കേട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് മ്ലാനത പടർന്നു.
ഞാൻ പ്രൊ .പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു “എൻട്രൻസ് ടെസ്റ്റിൽ കുട്ടിക്ക് പാസ്സാവാൻ പറ്റണമെന്നില്ല. ഇത്രയും സഹായങ്ങൾ ചെയ്ത സ്ഥിതിയിൽ അതുകൂടി ഒഴിവാക്കിത്തന്നാൽ ഉപകാരം ” അദ്ദേഹം ആരേയോ വിളിച്ച ശേഷം ടെസ്റ്റ് ഒഴിവാക്കിത്തന്നു. അങ്ങിനെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മുഖേന” മാതാ അമൃതാനന്ദമയി ” ഇടപെട്ട് പിണറായിയുടെ മകൾ വീണക്ക് ഒരു രൂപ പോലും നൽകാതെ സീറ്റ് കിട്ടി, വീണയുടെ ലോക്കൽ ഗാർഡിയനായി വരദരാജൻ മുതലാളിയുടെ പേര് കൊടുക്കുകയും ചെയ്തു
ഇത്രയൊക്കെ കള്ളത്തരങ്ങൾ കാണിച്ച് സ്വന്തം മകൾക്ക് സ്വാശ്രയ ത്തിൽ അഡ്മിഷൻ മേടിച്ച് കൊടുക്കാമെങ്കിൽ ജയിപ്പിക്കാനും പാടൊന്നുമില്ലല്ലോ..???
കടപ്പാട് : ബർലിൻ കുഞ്ഞനന്തൻ നായർ
പിണറായി കുനിയാൻ പറയുമ്പോൾ ഇഴയാൻ പറയുന്നവർക്ക് ഇതൊന്നും തിരിച്ചറിയാനാവില്ല ..
എന്ന് മാത്രം.
[10:54 am, 2/10/2024] Pr Dileep: പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ…ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്