തിരുവനന്തപുരം നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ജനത്തിന് തിരിച്ചടി. ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് നിർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്.
തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസമായിട്ടും ഇപ്പോഴും ബദല്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല.വിഷയത്തില്‍ ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്.ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു