എഴുത്തിൻ്റെ വഴിയിൽ ഏറെ വ്യത്യസ്തനായിരുന്നു എസ്.വി.ആധുനികതയുടെ വഴിയിൽ അല്ലായിരുന്നു അദ്ദേഹത്തിൻ്റെ സഞ്ചാരം. കാല്പനിക ഭാഷയെയും സൗന്ദര്യ സങ്കൽപങ്ങളെയും അദ്ദേഹം തീർത്തും നിരാകരിച്ചില്ല. പരമ്പരാഗത ശൈലിയെ അദ്ദേഹം പൂർണ്ണമായി നിരാകരിച്ചില്ല. എഴുത്തിൽ തനതായ വഴിയും ശൈലിയും കണ്ടെത്തിയ ആളാണ് എന്ന് നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു. കൂർത്ത ഹാസ്യത്തിൽ എസ് വി പറഞ്ഞു വയ്ക്കുന്നത് കടുത്ത സാമൂഹ്യ വിമർശനമാണ്. പ്രവാചക സ്വഭാവമുള്ള കഥകൾ സമകാലീനമാണ് .
എസ് വി.ഫൗണ്ടേഷൻ സംഘടിപ്പിച്ച എസ്.വി.സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.എൻ.ജയരാജ്.എസ് വി.ഫൗണ്ടേഷൻ പ്രസിഡൻ്റ് വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.കെ ഹരീന്ദ്രൻ എം എൽ എ, കെ.ആൻസലൻ എം എൽ എ, നഗര പിതാവ് പി കെ.രാജ് മോഹനൻ, വിനോദ് സെൻ,പു ക സ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊ.വി.എൻ.മുരളി, വി.ടി.എം.എൻ.എസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബെറ്റിമോൾ മാത്യു, ഡോ.എസ്.കെ.അജയ്യകുമാർ, എസ്.വി.ഫൗണ്ടേഷൻ സെക്രട്ടറി ഡോ.സന്തോഷ്.പി.തമ്പി തുടങ്ങിയവർ സംസാരിച്ചു.
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന എസ് വി.സ്മൃതി സംഗമം വൈകുന്നേരം 3 മണിക്ക് ആരംഭിച്ചു.എസ് വി.കഥാവതരണത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.ചരിത്രകാരൻ സി.വി.സുരേഷ് മോഡറേറ്ററായ ചടങ്ങിൽ മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊ.എൻ.കാർത്തികേയൻ നായർ ആമുഖ പ്രഭാഷണം നടത്തി. ഡോ.ബിജു ബാലകൃഷ്ണൻ, അനിൽകുമാർ.ഡി, സുരേഷ് ഒഡേസ തുടങ്ങിയവർ എസ് വി യുടെ കഥകൾ അവതരിപ്പിച്ചു.സതീഷ് കിടാരക്കുഴി, വി.എൻ.പ്രദീപ് തുടങ്ങിയവർ സ്വന്തം കഥകൾ അവതരിപ്പിച്ചു.ആർ.വി.അജയഘോഷ് നന്ദി പറഞ്ഞു.
അതിന് ശേഷം എസ്.വി കഥകൾ -ധ്വനിയും പ്രതിധ്വനിയും സാഹിത്യ സംവാദം നടന്നു.ബി അബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.വേലപ്പൻ നായർ, വി.വി.ശ്രീവത്സൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റൊരാളോടും പറയാനാകാത്ത ഹൃദയരഹസ്യങ്ങൾ വായനക്കാരനോട് പറഞ്ഞ എഴുത്തുകാരനായ എസ്.വി.എന്ന് കൽപറ്റ നാരായണൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവൻ്റെ അസ്വസ്ഥതകളാണ് എസ്.വിയുടെ കഥകളിലെ പ്രതിപാദ്യ വിഷയം. ആദിശേഷനും അഭിമന്യവും ഇതിൻ്റെ ഉദാഹരണങ്ങളാണു്. ഇരുട്ടിനെ ഇത്രയും ശക്തിയായി കഥകളിൽ അടയാളപ്പെടുത്തിയ മറ്റൊരു കഥാകൃത്തില്ല എന്നും കൽപ്പറ്റ പറഞ്ഞു.
ആധുനികതയെ ശക്തമായി പ്രതിരോധിച്ച കഥാകൃത്താണ് എസ്.വി എന്ന് ശിഹാബുദീൻ പൊയ്ത്തുംകടവ് പറഞ്ഞു.ചെറുകഥയെഴുതാനറിയാമോ എന്ന ആദ്യകഥയിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കി. ഇരുട്ടിന് വെളിച്ചം എന്ന പര്യായം കൂടെ ഉണ്ട് എന്ന് ഉച്ചത്തിൽ പറയുന്നതാണ് എന്ന്എസ്.വിയുടെ കഥകൾ എന്നും പൊയ്‌ത്തും
കടവ് പറഞ്ഞു.
രണ്ട് കഥകൾ കൊണ്ട് ആധുനിക ചെറുകഥാ പ്രസ്ഥാനത്തെ ഞെട്ടിച്ച കഥാകൃത്താണ് എസ്.വി എന്ന് വി.ആർ.സുധീഷ് പറഞ്ഞു. എരുമയും പ്രമീളയും ആയിരുന്നു ആ കഥകൾ. ജീവിതം കേവലം കാപട്യമാണെന്നും ജീവിതത്തിന് അനേകം മുഖങ്ങളുണ്ടെന്നും എസ്.വി.കഥകളിലൂടെ പറഞ്ഞു. ആ കഥകൾ വായിച്ചതിൻ്റെഞടുക്കം
ഇപ്പോഴും തന്നെ വിട്ടുമാറിയിട്ടില്ലെന്ന് വി.ആർ.സുധീഷ് പറഞ്ഞു.