കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോകുകയായിരുന്നു.