അരൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി അരൂരിൽ 2 പേർ പിടിയിൽ. അസ്സാം സ്വദേശികളായ ഫരീദാബാദിൽ ഫരിജുൽ (22), മിറാജുൽ ഹക്കിമിൽ മിറാസുൽ (19) എന്നിവരാണ് അരൂർ പൊലീസിൻ്റെ പിടിയിലായത്. നിരോധിത പുകയില ഉല്പന്നമായ പാൻപരാഗ്, ഹാൻസ്, കൂൾ, കൂടാതെ വിവിധ തരം ലഹരി സാധാനങ്ങളും ഇവരുടെ പക്കൽനിന്നും കണ്ടെത്തി.. അരൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജീവൻ, അനുരാജ്, സോജൻ,ബെനാം എന്നിവർ ദേശീയ പാതയോരത്ത് നടത്തിയ പരിശോധന യിലാണ് പലതരം പുകയില ഉല്പനങ്ങൾ കണ്ടെടുത്തത്.
സമീപത്തെ വീട്ടിൻ്റെ മതിലിനുള്ളിൽ തെർമോകോൾ പെട്ടിയിലാണ് ഉല്പനങ്ങൾ സൂക്ഷിച്ചിരുന്നത്. സ്ക്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടികളിൽ നിന്ന് പുകയില ഉല്പന്നങ്ങൾ കണ്ടെടുത്തിരുന്നു. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കച്ചവടക്കാരിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയതെന്ന് കുട്ടികൾ പറഞ്ഞു. സ്ക്കൂൾ അധികൃതരിൽ നിന്ന് വിവരം അറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പാതയോരത്ത് പരിശോധന നടത്തിയത്. ഒരാൾ അരൂർ തെക്ക് ഐ.ഒ.സി. പെട്രോൾ പമ്പിന് സമീപവും മറ്റേയാൾ കെൽട്രോൺ കവലക്ക് തെക്ക് ഭാഗത്തുമാണ് കച്ചവടം നടത്തിയിരുന്നത്. വിദ്യാർഥികൾ കൂടാതെ ദേശീയപാത യിലെ ആകാശപാത നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ഇവരുടെ പുകയില ഉല്പനങ്ങൾ വാങ്ങുന്നവരാണ്. ദേശീയപാത ഓരത്തെ മാലിന്യകൂമ്പാര ത്തിനരികിലും പുല്ലു പിടിച്ചതും കുറ്റികാട് ഉള്ള സ്ഥലങ്ങളാണ് ഇവർ കച്ചവടകേന്ദ്ര ങ്ങളാക്കുന്നത്. പൊലീസ് പല പ്രാവശ്യം പിടിച്ച് കേസ്സ് എടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഇവരെ രക്ഷപ്പെടുത്തി പുറത്ത് കൊണ്ടുവരുവാൻ ആളുകളുണ്ടെന്ന് പറയപ്പെടുന്നു. നിരോധിത പുകയില ഉല്പനങ്ങൾ വില്പനക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോബി തത്തംകേരിൽ പറഞ്ഞു.