കഞ്ചാവ് ചെടികള്‍ വീട്ടിൽ കൃഷി ചെയ്ത കേസില്‍ പ്രതിക്ക് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും.പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണു തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കേസിലാണു ശിക്ഷ. 2016 ഒക്ടോബര്‍ 12 നാണു സംഭവം.നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ വിവരം ലഭിച്ചത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്.