മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കോടിക്കണക്കിന് മുതല്‍ മുടക്കുന്ന സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ല. കഴിവ് നോക്കിയാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും മുകേഷ് പറഞ്ഞു.’സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ല. സിനിമയില്‍ ആരെയെങ്കിലും ഇല്ലാതാക്കാന്‍ പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ട് നടക്കുമെന്ന് കരുതുനില്ല. എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശ്വസിക്കുന്നത്’ മുകേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി. പരാതിയുണ്ടെന്ന് അവര്‍ തന്നെ പറയട്ടെയെന്നും മുകേഷ് പറഞ്ഞു.അമ്മ സംഘടനയിലെ കാര്യങ്ങള്‍ അതിന്റെ ഭാരവാഹികള്‍ പറയും. താന്‍ ഇപ്പോള്‍ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം മാറ്റി അവര്‍ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങള്‍ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു