പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവ ദിവസം രാത്രി ഇയാൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ പ്രതി സഞ്ജയ് റോയിയുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ കാണാം. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബ്ലൂടൂത്ത് ഇയർഫോണും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് റോയിയെ അന്വേഷണ സംഘം പിടികൂടിയത്.