ഐസിസി അധ്യക്ഷപദം ഏറ്റെടുക്കാനൊരുങ്ങുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് പകരം ആരാകും ബിസിസിഐ സെക്രട്ടറിയാകുക എന്ന ചര്‍ച്ചകള്‍ സജീവം. ജയ് ഷായുടെ വിശ്വസ്തനാകും അടുത്ത ബിസിസിഐ സെക്രട്ടറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസി ചെയര്മാന് സ്ഥാനം ജയ് ഷാ ഏറ്റെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 16 അംഗ രാജ്യങ്ങളില്‍ 15 രാജ്യങ്ങളുടെയും പിന്തുണ ജയ് ഷാക്കുണ്ട്.