കഠ്മണ്ഡു: ഇന്ത്യയിൽനിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേപ്പാളിലെ തനാഹുൻ ജില്ലയിലെ മർസാൻഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊഖാറയിൽനിന്ന് കഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു ബസ്. നിരവധി പേർക്ക് പരുക്ക് പറ്റി.
ഉത്തർപ്രദേശിൽനിന്നുള്ള യുപി എഫ്ടി 7623 നമ്പറിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനത്തുള്ള ആരെങ്കിലും ബസിലുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായി യുപി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. റോഡിൽനിന്ന് താഴേക്ക് പതിച്ച ബസ് നദിയുടെ കരയോട് ചേർന്ന് വീണുകിടക്കുകയാണ്.