ആരാധകരെ ആശങ്കയിലാക്കി വിക്കറ്റ് കീപ്പർ ബാസ്മാൻ കെ. എൽ. രാഹുലിൻറെ സമൂഹമാധ്യമ പോസ്റ്റ്. കാത്തിരിക്കൂ, ഒരു കാര്യം പറയാനുണ്ടെന്നായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താരം കുറിച്ചത്. പിന്നാലെ വിരമിക്കുന്നതായി കുറിപ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും അത് ഡീലീറ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ടീമിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് താരത്തിൻറെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്.
രാഹുൽ ഡീലീറ്റ് ചെയ്ത കുറിപ്പിങ്ങനെ.. ‘ ദീർഘമായ ആലോചനയ്ക്ക് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. ക്രിക്കറ്റ് ജീവിതത്തിൻറെ അവിഭാജ്യ ഘടകമായതിനാൽ തന്നെ കളി അവസാനിപ്പിക്കാനുള്ള ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. കുടുംബവും സുഹൃത്തുക്കളും സഹതാരങ്ങളും ആരാധകരും പിന്തുണ നൽകി എക്കാലവും കടപ്പെട്ടിരിക്കും. കളിക്കളത്തിനകത്തും പുറത്തും നിന്നും ലഭിച്ച അനുഭവങ്ങൾ മറക്കാനാവാത്ത ഓർമ്മകളാണ്. പ്രതിഭാധനരായവർക്കൊപ്പം രാജ്യത്തെ പ്രതിനിധീകരിക്കാനും കളിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. പുതിയ തുടക്കങ്ങൾക്കായി കാത്തിരിക്കുന്ന ക്രിക്കറ്റിനായി ചിലവഴിച്ച സമയം എക്കാലവും ഓർമ്മയിൽ ഉണ്ടാകുമെന്നും ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്നതിന് നന്ദിയെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പോസ്റ്റപ്പെട്ടതിന് പിന്നാലെ ആരാധകരടക്കം ആശയക്കുഴപ്പത്തിലാണ്. സെപ്റ്റംബർ അഞ്ചിനാരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ രാഹുലും അംഗമാണ്.