കുറവിലങ്ങാട്: തോറ്റുവാ ജയഗിരിയിൽ മരണവീട്ടിൽനിന്ന് 20000 രൂപയോളം കവർന്ന യുവതിയെ പെരുമ്പാവൂരിലെ ഒരു മരണ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിക്കവേ പിടികൂടി. യുവതി സൂചി. സ്വർണ്ണവും പണവും വെളിപ്പെടുന്ന മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടിൽ നിന്ന് കവർന്നത്.
കുറവിലങ്ങാട് തോട്ടുവ ജയ്ഗിരിയിൽ സംസ്കാരചടങ്ങിനായി വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ മോഷണം നടന്നത്. മോഷണശേഷം ഗോൾഡ് കളർ വാഗണർ കാറിൽ കയറി രക്ഷപെടുകയായിരുന്നു. ഈ മാസം 13നായിരുന്നു കുറവിലങ്ങാട്ടെ സംഭവം.
കൊല്ലം പളളിത്തോട്ടം ഡോൺ ബോസ്കോ നഗർ സ്വദേശിനി റിൻസി എന്ന 29കാരിയാണ്. ഈ മാസം 19-ാം തീയതി പെരുമ്പാവൂർ ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കൽ കൂനത്താൻ വീട്ടിൽ പൗലോസിൻറെ മാതാവിൻറെ മരണാന്തര ചടങ്ങുകൾക്കിടെ മോഷണം നടന്നു. പൗലോസിൻറെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് യുവതി സ്വർണ്ണവും പണവും കവർന്നത്. 45 ഗ്രാം സ്വർണ്ണാഭരണവും 90 കുവൈറ്റ് ദിനവുമാണ് യുവതി കവർന്നത്.
ഇവിടെയും മൃതദേഹം സംസ്കാരത്തിനായി കൊണ്ടു പോകുന്ന സമയത്തായിരുന്നു മോഷണം നടന്നത്. മുഖത്ത് മാസ്ക് ധരിച്ചാണ് യുവതി മരണ വീട്ടിലെത്തിയത്. മരണവീട്ടിലുളളവരുമായി യുവതിക്ക് ബന്ധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി നേരിയ പരിചയം മാത്രമാണ് ഇവർക്കുളളതെന്നും പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇവർ തന്നെയാണ് തോട്ടുവയിൽ നിന്നും മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചു.
കോടതി റിമാൻഡ് ചെയ്ത യുവതിയെ വീണ്ടും കസ്റ്റഡിയിൽ നിന്ന് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.