ചൊവ്വാഴ്ച കാറ്റലോണിയയിലെ ഒലോട്ട് പട്ടണത്തിലുള്ള നഴ്സിംഗ് ഹോമില്‍ ഉറക്കത്തിലായിരുന്നു അന്ത്യം…117 വയസ്സായിരുന്നുചൊവ്വാഴ്ച കാറ്റലോണിയയിലെ ഒലോട്ട് പട്ടണത്തിലുള്ള നഴ്സിംഗ് ഹോമില്‍ ഉറക്കത്തിലായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് ദശാബ്‌ദമായി ഈ നഴ്സിംഗ് ഹോമിലെ അന്തേവാസിയാണ് മറിയ. 1907 മാർച്ച് 4ന് യു.എസിലെ സാൻഫ്രാൻസിസ്കോയില്‍ ജനിച്ച മറിയ സ്‌പാനിഷ് ഫ്ലൂ, രണ്ട് ലോക മഹായുദ്ധങ്ങള്‍, സ്‌പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായി. 2020ല്‍ കൊവിഡിനെയും അതിജീവിച്ചു. 1915ലാണ് മറിയയുടെ കുടുംബം സ്വദേശമായ സ്‌പെയിനിലെത്തിയത്.
മറിയ മുത്തശ്ശിയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് 116 വയസുള്ള ജപ്പാൻകാരി റ്റമീകോ ഇറ്റൂക്ക സ്വന്തമാക്കി. അതേ സമയം, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി ഫ്രഞ്ച് പൗരയായ ജീൻ ലൂയി കാല്‍മെന്റ് ആണ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ 122ാം വയസിലാണ് അന്തരിച്ചത്.