കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പ് ചെറിപ്പാട് സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മീനിൻറെ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
മീനച്ചിലാറിൻറെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.