ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച മുതിർന്ന നേതാവുമായ ചമ്പായ് സോറൻ പുതിയ പാർട്ടി രൂപവത്കരിക്കുന്നു. ജെഎംഎം വിടുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കം വെളിപ്പെടുത്തിയത്.പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
. ബുധനാഴ്ചയാണ് പുതിയ പാർട്ടി രൂപവത്കരിക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ‘എന്റെ മുന്നിൽ മൂന്നു വഴികളാണുണ്ടായിരുന്നത്, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, പുതിയ പാർട്ടി രൂപവ്തകരിക്കുക, മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഞാൻ വിരമിക്കില്ല, മറ്റൊരു പാർട്ടിയിൽ ചേരുകയുമില്ല, പുതിയൊരു പാർട്ടി രൂപീകരിക്കും, മുന്നോട്ടുള്ള വഴിയിൽ നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാൽ, അവരുമായി സഹകരിച്ച് പ്രവർത്തിക്കും’ എന്ന് ചമ്പായ് സോറൻ പ്രതികരിച്ചു.