പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മുൻ തൃണമൂൽ കോൺഗ്രസ് അംഗവും നടിയുമായ മിമി ചക്രവർത്തി. എക്സിലുടെയാണ് മിമി ഇക്കാര്യം അറിയിച്ചത്.കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഓഗസ്റ്റ് 14 ന് രാത്രി നടന്ന പ്രതിഷേധത്തിൽ മിമിയും പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തതിന് പിന്നാലെയാണ് മിമി ചക്രവർത്തിക്ക് എതിരെ ഇത്തരത്തിലുള്ള ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നത്. പ്രതിഷേധത്തിൽ മിമിയെ കൂടാതെ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർകാർ തുടങ്ങിയ അഭിനേതാക്കളും പങ്കെടുത്തിരുന്നു.