പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി. രാജു എബ്രഹാമിൻ്റെ ചിത്രത്തിന് ഒപ്പം ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു എഫ് ബി പോസ്റ്റ്. ഈ വിഷയത്തിലാണ് ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി നടപടിയുണ്ടായത്.