ശാസ്താംകോട്ട. കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ്റെ വിവാദമേൽനില നിർമ്മാണം ഒരു ദശാബ്ദത്തിലേറെ എടുത്ത് പൂർണമായതാണ്. അവിടെ നിന്ന് മാറിക്കയറാൻ അനുമതി വാങ്ങി എത്തിയ ഉദ്യോഗസ്ഥർ വലയുന്നു. കെട്ടിടം ചോർന്നുതുടങ്ങി. പലയിടത്തും നനവ് പിടിച്ച് സിമിൻറെ അടരുന്ന നിലയിലാണ്.
ഒരാഴ്ചമുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അവിടേക്ക് മാറിയത്. ഇപ്പോൾ രേഖകളും മറ്റും നനയാതെ സൂക്ഷിക്കാൻ പാടുപെടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. കോടതിക്കെട്ടിടം നിർമ്മിച്ച് വിവാദത്തിലായ കരാറുകാരനായിരുന്നു ഈ കെട്ടിടവും കരാറെടുത്തിരുന്നത്. പണി വല്ലാതെ നീണ്ടു. മൂന്നു അന്യസ്ഥാനത്തൊഴിലാളികളെ മാസങ്ങൾ എടുത്ത് നിർമ്മാണം നടത്തി നേരത്തെ വാർത്തയായിരുന്നു. കമ്പുകൊണ്ട് ചുരണ്ടിയാൽ സിമിൻ്റ് പൊഴിയുന്നു എന്ന പരാതിയും ഇതിനെച്ചൊല്ലി സമരവും നടന്നതാണ്.
താലൂക്ക് വികസന സമിതിയിലടക്കം നിരവധി തവണ ഈപ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. തകരാർ പരിഹരിക്കാൻ തയ്യാരാകാത്ത പക്ഷം ജനകീയസമരം നേരിടേണ്ടി വരുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് മുന്നറിയിപ്പ് നൽകി.
താലൂക്ക് ആസ്ഥാനത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ഓഫീസുകൾ ഉണ്ട്. കെട്ടിടം ചോർന്നു തുടങ്ങി.ഇവിടേക്ക് വരാൻ കാത്തിരുന്ന ഓഫീസുകളിലെ ഉദ്യോഗസ്ഥർ ആശങ്കയിലാക്കിയിട്ടുണ്ട്