Skip to content

  • Home
  • About
  • About Trivandrum
  • Contact

കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും…

Editor, August 19, 2024August 19, 2024

ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണർ താവർ ചന്ദ്‌ ഗെഹലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹർജി ഫയൽ ചെയ്യുക. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സിദ്ധരാമയ്യക്കായി കോടതിയിൽ ഹാജരാകും. നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിക്കും.

allianz-education-kottarakkara

കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ പതിവ് പോലെ ഗവർണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കും. ഗവർണർക്കെതിരെ രാവിലെ 11 മണിക്ക് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കർണാടക ബിജെപിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes