കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍ ആക്റ്റിങ് ചെയര്‍പേഴ്സണുമായ ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളത്തായിരുന്നു അന്ത്യം. എറണാകുളം പനമ്പള്ളി നഗര്‍ 250 സഞ്ജയിലായിരുന്നു താമസം.കല്ലുവാതുക്കല്‍ മദ്യദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 2002ല്‍ കേരള ഹൈക്കോടതിയില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കവേയാണ് വിരമിക്കുന്നത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായ ജയേഷ് മോഹന്‍ കുമാറാണ് മകന്.