വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്കാന് സര്‍ക്കാര്‍ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്കായാണ് ആശ്വാസ നടപടി.ജൂലൈയ് 30 ന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. സംഭവത്തില്‍ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് വയനാട് ജില്ലാ കളക്ടറോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.