യൂത്ത് കോൺഗ്രസുകാർക്കെതിരെ കായംകുളത്ത് അക്രമം നടത്തിയ
പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിച്ച ശേഷംപ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതയിൽ ഉയരപ്പാത എന്ന ആവശ്യവുമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി അർദ്ധരാത്രിയിൽ വീടുകളിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രധാന വാതിൽ തല്ലിത്തകർത്ത് വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ള വീട്ടുകാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും മനുഷ്യവകാശ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടികകളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടു പോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമത്തിന് ഇരയായവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു.