കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ പേര് വെളിപ്പെടുത്തി പുലിവാൽ പിടിച്ച് തൃണമൂൽ വനിത എം.പി. നടി കൂടിയായ രചന ബാനർജിക്കെതിരെയാണ് പരാതിയുയർന്നത്.ഇതിന് പിന്നാലെ രചന ബാനര്‍ജി മാപ്പ് പറഞ്ഞ് രംഗത്തെത്തി.സംഭവത്തെ അപലപിച്ച് രചന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ അവസാന ഭാഗത്താണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇത് വിവാദമാവുകയും ഉടൻ നടപടി ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതിയിലെ അഭിഭാഷകൻ ഷയാൻ സചിൻ ബസു പരാതി നൽകുകയും ചെയ്തിരുന്നു.പിന്നാലെയാണ് മാപ്പ് പറഞ്ഞ് നടി രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ പിന്‍വലിച്ചുവെന്നും അവര്‍ വ്യക്തമാക്കി. വൈകാരികമായി സംസാരിക്കുന്നതിനിടയിലാണ് പേര് പറഞ്ഞു പോയതെന്ന് രചന പ്രതികരിച്ചു.അതേസമയം യുവതിയുടെ കൊലപാതകത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയും ബിജെപി നേതാവുമായ ലോകത് ചാറ്റര്‍ജിയെയും സുബര്‍നോ ഗോസ്വാമി, കുനാല്‍ സര്‍ക്കാര്‍ എന്നീ രണ്ട് ഡോകര്‍മാരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.