ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമെന്നും മുഹമ്മദ് യൂനുസ് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ്. നരേന്ദ്ര മോദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് മുഹമ്മദ് യൂനസ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് മുഹമ്മദ് യൂനസുമായി സംസാരിച്ചതായും മോദി എക്‌സിൽ കുറിച്ചു.
‘ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനസിൽ നിന്നും ടെലിഫോൺ കോൾ ലഭിച്ചിരുന്നു. രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്തി. ജനാധിപത്യപരവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉറപ്പ് നൽകി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ മുഹമ്മദ് യൂനസ് ഉറപ്പ് നൽകി’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.