54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.’ആടുജീവിത’ത്തിൽ നജീബായി പകർന്നാടിയ പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടൻ. മികച്ച നടിയായി ഉർവശിയെ(ഉള്ളൊഴുക്ക് )ബീന ചന്ദ്രനെയും (തടവ്) തിരഞ്ഞെടുത്തു.മികച്ച ചിത്രം കാതൽ.മികച്ച സംവിധായകൻ ബ്ലസി( ആടുജീവിതം ).
ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മികച്ച നവാഗത സംവിധായകൻ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്.
മികച്ച ചലച്ചിത്ര ലേഖനമായി ഡോ രാജേഷ് എം ആറിൻ്റെ ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ തെരഞ്ഞെടുത്തു.മികച്ച മേക്കപ്പ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം ).160 ചിത്രങ്ങൾ ആയിരുന്നു ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. 38 ചിത്രങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്. ഇതിൽ ലോകോത്തര നിലവാരം പുലർത്തിയ സിനിമകളുടെ നീണ്ട നിരയാണ് ഇത്തവണ മത്സരം കടുപ്പിച്ചത്. അവസാന ഘട്ടത്തിൽ പരിഗണിക്കപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും ഒന്നിനൊന്നു മികച്ചവയായിരുന്നു. സിനിമകളുടെ സ്ക്രീനിംഗ് ദിവസങ്ങൾക്കു മുൻപ് പൂർത്തിയായതാണ്.