പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുക. ഓഗസ്റ്റ് 21 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക.ക്രിക്കറ്റ് ആരാധകരുടെ വികാരം മനസിലാക്കുന്നുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതർ പ്രതികരിച്ചു. താരങ്ങൾക്ക് പ്രോത്സാഹനവും ആവേശവും നൽകുന്നത് ആരാധകരാണ്. എങ്കിലും ആരാധകരുടെ ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.പാക് ബോർഡിന്റെ തീരുമാനം വന്നതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചു. നിലവിൽ ടിക്കറ്റ് എടുത്തവർക്കെല്ലാം പണം തിരികെ ലഭിക്കുമെന്നും പാക് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി.