മൂന്ന് സൗജന്യ ഡയാലിസിസ് സെന്ററുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന്പ്രസിഡന്റ് പി എസ് പ്രശാന്ത്. തിരുവനന്തപുരത്ത് ചിങ്ങം1 ന് ആരംഭിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, ഹരിപ്പാട് എന്നീ സ്ഥലങ്ങളിലായിരിക്കും ഡയാലിസ് സെന്ററുകൾ ആരംഭിക്കുക. ജീവനക്കാർക്കായി മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോർഡ് ജീവനക്കാരുടെ മുഴുവൻ സംഭാവന ഒരു കോടി രൂപ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദുരന്ത പശ്ചാതലത്തിൽ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം അർഭാട രഹിതമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. .ദേവസ്വം മേഖലയിൽ സമ്പൂർണ കമ്പ്യുട്ടർ വൽക്കരണം നടപ്പാക്കും. തിരുവിതാംകൂർ ദേവസ്വം കീഴിൽ വരുന്ന മുഴുവൻ ക്ഷേത്രങ്ങളിലും ഇ കാണിക്ക സംവിധാനം നടപ്പാക്കി. ഘട്ടം ഘട്ടമായി മറ്റു ക്ഷേത്രങ്ങളിൽ ഇത് നടപ്പാക്കും.