വെള്ളറട:സംസ്ഥാനത്തെ സ്ക്കൂള് ക്ലാസ് റൂമുകള്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കിട്ടുള്ളവയാ ണെന്ന് മന്ത്രി ശിവൻ കുട്ടി .സ്കൂള്‍ വിദ്യാഭ്യാസ ത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയാണ് പഠനം നടക്കുന്നത്. കേരളത്തിൽ വിദ്യാഭ്യാസം ഒരു അവകാശമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം സ്കൂളില്‍ പരിസ്ഥിതി പുരസ്കാര വിതരണവും സുവനീര്‍ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സ്ഥാപക മാനേജരും മുന്‍ എംഎല്‍എയുമായ ജനാര്ദ്ദനന് നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി സുവനീര്‍ മുദ്ര പുരസ്കാര വിതരണവും സ്കൂളിന്റെയും നാടിന്റെയും 60 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയുള്ള സുവനീര്‍ റാന്തലിന്റെ പ്രകാശന കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. സ്കൂള്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിന് പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്കൂളില്‍ പുതുതായി സ്ഥാപിച്ച ആര്‍ട് ഗാലറിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മികവുത്സവം കലോത്സവം കായികോത്സവം തുടങ്ങിയവയുടെ ഉദ്ഘാടന കര്‍മ്മവും നടന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി സുവര്‍ണ്ണ മുദ്ര പുരസ്കാരം കാരയ്ക്ക മണ്ഡലം മണ്ഡപം വിജയകുമാറിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്കി. മുരുകന് കാട്ടാക്കടയ്ക്ക് സുവനീര്‍ മന്ത്രി കൈമാറി. സ്കൂള്‍ മാനേജര്‍ അഡ്വ വേണുഗോപാലന്‍ നായര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, ഗോകുല്‍ ജിജി, സ്കൂള്‍ മാനേജര്‍ എസ് ശ്രീകുമാരി അമ്മ, പിടിഎ പ്രസിഡന്റ് ഷാജു ജേക്കബ്, ഹെഡ്മാസ്റ്റര് എംഎസ് ആദര്‍ശ്കുമാര്‍, പ്രിന്‍സിപ്പല്‍ വി ശ്രീകല, വിനോദ് വൈശാഖി തുടങ്ങിയവര്‍ സംസാരിച്ചു.