Skip to content

  • Home
  • About
  • About Trivandrum
  • Contact

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ജാമ്യമില്ലാ വാറണ്ട്

Editor, August 14, 2024August 14, 2024

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന കേസിലാണ് നടപടി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതിയുടെ നോട്ടീസ് ഉണ്ട്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും സെപ്തംബര്‍ 27ന് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണം.

allianz-education-kottarakkara

എൻഎസ്എസ് ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്.കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായർക്ക് നേരത്തെ പലതവണ നേട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നോട്ടീസുകൾ അവഗണിക്കുകയും ഹാജരാകാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes