ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കും. മഴ തുടരുന്ന സാഹചര്യത്തി ഇടുക്കി കുണ്ടള ഡാമിലെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ 11 ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കും.ശനിയാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതേ തുടർന്നു കുണ്ടളയാറിലെ നിലവിലെ ജലനിരപ്പ് 30 മുതല്‍ 70 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. കുണ്ടളയാറിലെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.