കായംകുളം: പില്ലർ എലവേറ്റഡ് ഹൈവേയെന്ന ആവശ്യത്തിനായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തും വീടുകളിൽ കയറി മുലയൂട്ടുന്ന അമ്മയെയും കുഞ്ഞിന്റെയും കതക് തല്ലി പൊളിച്ചും,രക്ഷകർത്താക്കളെ ഭീഷണി പെടുത്തിയും സമരം ചെയുന്നവരെ അടിച്ചമർത്താമെന്നു കരുതണ്ട എന്നും കായംകുളത്തിന്റെ ജനകീയ ആവശ്യം നേടിയെടുക്കുന്നത് വരെ യൂത്ത് കോൺഗ്രസ് പിറകോട്ടില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കായംകുളം പോലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ വീടുകളിൽ കയറി കുടുംബത്തെയടക്കം അപമാനിക്കുകയും ഫോണുകൾ എടുത്തു കൊണ്ടുപോവുകയും ചെയ്ത കായംകുളം സി.ഐ അരുൺ ഷായ്ക്കും മറ്റു പോലീസുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.