പത്തനംതിട്ട: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച (ഓഗസ്റ്റ് 11) തുറക്കും. വൈകിട്ട് 5 മണിക്ക് മേല്‍ ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നിറ പുത്തരി പൂജകള്‍ക്കായി എത്തിക്കുന്ന നെല്‍ കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശന്. അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
പാലക്കാട് , അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് നെല്‍കതിരുകള്‍ എത്തിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 05.45 നു മേല്‍ 6.30 നകമാണ് നിറപുത്തരി പൂജകള്‍ നടക്കുക.ശേഷം ശ്രീകോവിലില്‍ പൂജിച്ച നെല്‍ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൂജകള്‍ക്ക് ശേഷം തിങ്കളാഴ്ച രാത്രി 10 ന് നട അടക്കും