മലപ്പുറം ചിറ്റൂരിൽ കാറിൽ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴൽപണം പിടികൂടി. ഇന്നു രാവിലെ 5.50ന് ചിറ്റൂർ ആശുപത്രി ജംക്ഷനിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടിൽ യു.ജംഷാദ് (46) അങ്ങാടിപ്പുറം ചോലയിൽ വീട്ടിൽ കെ. അബ്ദുല്ല(42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മുൻവശത്തെ ഇരു സീറ്റുകൾക്കും അടിയിൽ നിർമിച്ച അറയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു പണം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി.