വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളെ കാണാൻ എത്തിയ ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ ഇവർ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.
ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗോർജ് കാൾ ഇവിടെ എത്തിയത്. സുഹ്യത്ത് വരുന്നുണ്ടെന്ന കാര്യം വീട്ടുടമയെ ദമ്പതികൾ ഫോണിൽ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് വെളളിയാഴ്ച വൈകിട്ടായിട്ടും ആളെ പുറത്തു കണ്ടിരുന്നില്ല.തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി . ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുക ..